കോഴിക്കോട് ബാലവിവാഹം നടന്നതായി പൊലീസ് കണ്ടെത്തല്‍. 15 വയസുള്ള തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്ന . ഇരുപത്തിയെട്ടുകാരനായ യുവാവും പെണ്‍കുട്ടിയുമാണ് ബാലവിവാഹം കഴിച്ചതായി പൊലീസ് കണ്ടെത്തിയത്. ബാലവിവാഹം നടന്നതായി ചൊവ്വാഴ്ച എലത്തൂര്‍ പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇവരെ കണ്ടെത്തുകയും 15കാരിയായ പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം എന്നാണ് വിവാഹം നടന്നതെന്നോ എവിടെ വച്ചാണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Latest from Local News
പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 കാരിക്ക് ആണ് ഗുരുതരമായി ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ
കൊയിലാണ്ടി :എളാട്ടേരി സി. പി. ഐ. എം. നേതൃത്വത്തിൽ കെ. കെ. ശ്രീധരൻ അനുസ്മരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി പി .കെ
നടേരി ഇളയടത്ത് ജാനകി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇളയടത്ത് അപ്പു നായർ. മക്കൾ: രാധ, ശാന്ത, വേണു (സി
കോഴിക്കോട് : പ്രമുഖ പി ഡബ്ലിയു ഡി കോൺട്രാക്ടർ പുതിയപാലം അനുഗ്രഹ നാരകശ്ശേരിയിൽ എൻ. ബി. ജയകൃഷ്ണൻ (80 )അന്തരിച്ചു. കെട്ടിടം,
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 5:00







