മഞ്ഞപിത്തത്തെ അറിയാം, പ്രതിരോധിക്കാം

/

 

 

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് . രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിൻറെ കാരണം. കരുതലില്ലെങ്കിൽ ഇത് വർദ്ധിച്ച തോതിലുള്ള രോഗ പകർച്ചക്ക് ഇടയാക്കുകയും ചെയ്യും.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും ഈ രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ  നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടേണ്ടതാണ്.

 

മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.

 

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, തണുത്തതും തുറന്ന് വെച്ചതുമായ  ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.

 

*രോഗ പ്രതിരോധ മാർഗങ്ങൾ*

 

1. തിളപ്പിച്ചാറിയ  വെള്ളം മാത്രം കുടിക്കുക

2. ആഹാരത്തിന് മുൻപും ശേഷവും  മലമൂത്ര  വിസർജ്ജനത്തിന്  ശേഷവും  കൈകൾ സോപ്പ് ഉപയോഗിച്ച്  വൃത്തിയായി കഴുകുക.

3. മലമൂത്ര  വിസർജ്ജനം  കക്കൂസിൽ മാത്രം നടത്തുക.

4. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ  ശുദ്ധ ജലത്തിൽ  മാത്രം തയ്യാറാക്കുക.

5. കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും   ക്ളോറിനേഷൻ  നടത്തുക.

6. നഖം  വെട്ടി  വൃത്തിയായി സൂക്ഷിക്കുക.

7. കുടിവെള്ളവും ആഹാര  സാധനങ്ങളും   ഈച്ച കടക്കാത്ത വിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.

8. പച്ചക്കറികളും  പഴവർഗങ്ങളും   നല്ലവണ്ണം കഴുകിയ ശേഷം മാത്രം  ഉപയോഗിക്കുക.

9. കിണർ വെള്ളം  മലിനപ്പെടാനുള്ള  സാധ്യത ഒഴിവാക്കുക.

10. വീടും പരിസരവും  മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച്  ഈച്ച പെരുകുന്നത് തടയുക.

Leave a Reply

Your email address will not be published.

Previous Story

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Next Story

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; രണ്ട് പേർക്ക് പരിക്ക്

Latest from Local News

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്

കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറില്‍നിന്നും 40 ലക്ഷം രൂപ കവര്‍ന്നത് വ്യാജപരാതിയെന്ന് പൊലീസ്. ഭാര്യാ പിതാവ് നല്‍കിയ 40 ലക്ഷം രൂപ തിരികെ

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

സർക്കാറിൻ്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകി

ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്‌. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക്

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി 

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ വനമിത്ര അവാർഡ് കോഴിക്കോട് ജില്ലയിൽ നിന്നും  കെ. പി ദേവിക ദീപക് കരസ്ഥമാക്കി ലോക വനദിന

ശുചിത്വ സാഗരം, സുന്ദര തീരം: പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം ഏപ്രിൽ 11 ന്

ശുചിത്വ സാഗരം, സുന്ദര തീരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഏപ്രിൽ 11 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം