ഓടുന്ന ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് 14 ലധികം സിനിമകളിൽ അഭിനയിച്ച കലാകാരനെ

/

 

ഓടുന്ന ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് വെറുമൊരു ടിടിഇയെ അല്ല. 14 ലധികം സിനിമകളിൽ അഭിനയിച്ച ഒരു കലാകാരനെ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ സഹപാഠി കൂടിയായ ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച സന്ധ്യ കഴിഞ്ഞ് ഏഴു മണിയോടെ തൃശൂർ വെളപ്പായയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. എറണാകുളം പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറായ കെ വിനോദിനെ ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഒഡീഷ സ്വദേശിയായ രജനീകാന്ത എന്നയാൾ ട്രെയിനിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു പ്രതി. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തൊട്ടടുത്ത ട്രാക്കിലേക്ക് തലയടിച്ചു വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.

കൺട്രോൾ റൂമിൽ നിന്നും വിവരം ലഭിച്ചതനുസരിച്ച് റെയിൽവേ പോലീസ് എസ് ലെവൻ കോച്ചിൽ ഉണ്ടായിരുന്ന യാത്രക്കാരുമായി ബന്ധപ്പെടുകയും പ്രതിയെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 20 വർഷത്തോളമായി റെയിൽവേ ഉദ്യോഗസ്ഥനായ വിനോദ് നേരത്തെ ഡീസൽ ലോക്കോ ടെക്നീഷ്യൻ ആയിരുന്നു. അഞ്ചു വർഷത്തിലധികമായി ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്ത് വരികയായിരുന്നു.

അതേസമയം ടിടിഇ വിനോദിനെ പ്രതി രജനീകാന്ത് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെയെന്ന് എഫ്‌ഐആര്‍. പ്രതിക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. മുളങ്കുന്നത്ത് കാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടിടിഇ നിന്നത്. പ്രതി പിന്നില്‍ നിന്ന് രണ്ട് കൈകള്‍ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്.

രജനീകാന്ത് മദ്യലഹരിയിലായിരുന്നുവെന്നും വിനോദിനോട് പ്രശ്‌നമുണ്ടാക്കിയെന്നും ദൃക്‌സാക്ഷി ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി ചീത്ത വിളിച്ചു. ചീത്ത വിളിക്കുന്നത് നിര്‍ത്താതായതോടെ ടിടിഇ പാലക്കാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു. തന്നെപ്പറ്റിയാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെ പ്രതി വിനോദിനെ തള്ളിയിടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ തന്നെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇസ്മയില്‍ പറഞ്ഞു. എറണാകുളം-പാറ്റ്ന എക്സ്പ്രസില്‍ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. തൃശൂരിനും വടക്കാഞ്ചേരിക്കും ഇടയില്‍ വെളപ്പായ ഓവര്‍ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ

Next Story

പിഷാരികാവ് കാളിയാട്ട മഹോത്സവം; ഇന്ന് ചെറിയ വിളക്ക്

Latest from Main News

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍ വിഭാഗം വിജയിയായി

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 28ന് കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട്