എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ

 

തിരുവനന്തപുരം: എസ്എസ്എൽസി, ടി ച്ച് എസ് എൽ സി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസി മൂല്യനിർണയത്തിനായി മൊത്തം 70 ക്യാമ്പുകളാണ് ഉണ്ടായിരിക്കുക. 14,0000 ത്തോളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. മൊത്തം മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.

ഹയർ സെക്കൻഡറിയിൽ മൊത്തം 77 ക്യാമ്പുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. മൊത്തം 25000 ത്തോളം അധ്യാപകർ മൂല്യനിർണയ  ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന  എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക.

ടി ച്ച് എസ് എൽ സിയ്ക്കായി രണ്ട് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 110 ഓളം അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും. ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എ എച്ച് എസ് എൽ സിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടത്തുക.

വെക്കേഷണൽ ഹയർസെക്കൻഡറിയിൽ 8 ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുക. 2200 ഓളം അധ്യാപകർ  മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്

Leave a Reply

Your email address will not be published.

Previous Story

ഓടുന്ന വണ്ടിയിൽ നിന്ന് തള്ളിയിട്ട് ടി.ടി.ആറിനെ കൊലപ്പെടുത്തി; അക്രമി പിടിയിൽ

Next Story

ഓടുന്ന ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് 14 ലധികം സിനിമകളിൽ അഭിനയിച്ച കലാകാരനെ

Latest from Main News

ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ

ശബരിമല അന്നദാനത്തിന് പായസത്തോട് കൂടിയുള്ള കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും

പയ്യന്നൂരിലെ ബോംബേറിൽ സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും

കണ്ണൂർ പയ്യന്നൂരിൽ പൊലിസിന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്ക് 20 വർഷം തടവും പിഴയുംശിക്ഷ വിധിച്ചു. പയ്യന്നൂർ നഗരസഭയിലെ എൽ.ഡി.എഫ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ്

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ബംഗളൂരുവില്‍ നിന്നും വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ച് കടത്തിയ 250 ഗ്രാം എംഡിഎംഎയും