ഏപ്രില്‍ ആറിന് മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ വൈകീട്ട് വലിയ വട്ടളം ഗുരുതി നടക്കും

/

 

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ ആറിന് വൈകീട്ട് വലിയ വട്ടളം ഗുരുതി തര്‍പ്പണം നടക്കും.

രാവിലെ വിശേഷാല്‍ പൂജകള്‍, ലളിതാ സഹസ്രനാമം, രാത്രി 11 മണിക്ക് ശക്തി പൂജ. ഏഴിന് രാവിലെ കൗളാചാര സമ്പ്രദായത്തില്‍ ശക്തി പൂജ നടത്തി അരീക്കണ്ടി യോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് ആചാരാനുഷ്ഠാനങ്ങള്‍ക്കായി യാത്ര പുറപ്പെടും. കൊടുങ്ങല്ലൂര്‍ തമ്പുരാനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അവകാശ പുടവ വാങ്ങി തിരിച്ചു വരും.

Leave a Reply

Your email address will not be published.