ഓടുന്ന വണ്ടിയിൽ നിന്ന് തള്ളിയിട്ട് ടി.ടി.ആറിനെ കൊലപ്പെടുത്തി; അക്രമി പിടിയിൽ

 

ഓടുന്ന വണ്ടിയിൽ നിന്ന് തള്ളിയിട്ട് ടി.ടി.ആറിനെ കൊലപ്പെടുത്തി. തൃശൂരിൽ ടി.ടി.ആർ കെ. വിനോദിനെയാണ് ഒറിസ സ്വദേശി തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. അക്രമി പിടിയിലായിട്ടുണ്ട്.
എറണാകുളം പട്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരനായ ഒഡിഷ സ്വദേശിയായ രജനികാന്ത് ആർ.പി.എഫ് പിടിയിലായി.

എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്. എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട് കൊല്ലപ്പെടുത്തുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.

എസ് 11 കോച്ചിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തള്ളിയിട്ട ശേഷം ട്രാക്കിൽ വീണ് കിടന്നപ്പോൾ മറ്റൊരു ട്രെയിൻ വിനോദിന്റെ മേൽ കയറിയതായും സംശയമുണ്ട്. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു.

 

രജനികാന്ത്

 

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം,വെളളി ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

Next Story

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ

Latest from Main News

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 33 രൂപ കുറഞ്ഞതോടെ ഹോട്ടൽ

രാമായണ പ്രശ്നോത്തരി ഭാഗം – 16

വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ? മിഥിലാപുരി   അഹല്യയുടെ ഭർത്താവ് ? ഗൗതമൻ   അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ? ശ്രീരാമചന്ദ്രൻ

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; ജില്ലയില്‍നിന്ന് പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448