വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ ആരംഭിച്ച വെക്കേഷൻ ഷൂട്ടിങ്ങ് കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട്:  വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ ആരംഭിച്ച വെക്കേഷൻ ഷൂട്ടിങ്ങ് കോച്ചിങ്ങ്  ക്യാമ്പിൻ്റെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം കാലിക്കറ്റ് പാർസി അഞ്ചുമാൻ ട്രസ്റ്റിൻ്റെ മാനേജിങ്ങ് ട്രസ്റ്റി സുബിൻ മാർഷൽ നിർവ്വഹിച്ചു. റൈഫിൾ ക്ലബ് വൈസ് പ്രസിഡൻ്റ് ജോസ് ജോസഫ് അധ്യക്ഷനായ ചടങ്ങിൽ കോർട്ടർ മാസ്റ്റർ ദിനൽ ആനന്ദ്, എക്സിക്യൂട്ടീവ് അംഗം ജോർജ്ജുകുട്ടി ജോൺ, ചീഫ് കോച്ച് വിപിൻദാസ്.വി എന്നിവർ സന്നിഹിതരായിരുന്നു.
ഷൂട്ടിങ്ങ് കോച്ചിങ്ങ് ക്യാമ്പിൻ്റെ രണ്ടാമത്തെ ബാച്ച് ട്രെയിനിങ്ങ് ഏപ്രിൽ 21 മുതൽ 30 വരെ തൊണ്ടയാട് കാലിക്കറ്റ് റൈഫിൾ ക്ലബ്ബ് റേഞ്ചിൽവച്ച് നടക്കും. പങ്കെടുക്കാൻ ആഗ്രിഹിക്കുന്നവർ 9562439858,8075079703, 9447426001 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.