കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് വടകരയിൽ വനിതകളുടെ മഹാ സംഗമം

 

വടകര: വടകര ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ കെ ശൈലജക്ക് വോട്ട് അഭ്യർഥിച്ച് വടകരയിൽ വനിതകളുടെ മഹാറാലി നടന്നു. എൽ.ഡി.ഡബ്ല്യു.എഫ് വടകര പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര കോട്ടപ്പറമ്പിൽ നിന്ന് ആരംഭിച്ച റാലിയിൽ ആയിരക്കണക്കിന് വനിതകൾ പങ്കാളികളായി. വടകരയിലെ വനിതകൾ ടീച്ചർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് നടന്ന റാലി സി.പി.ഐ. എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.

നാരായണ നഗരം സ്റ്റേഡിയത്തിൽ നടന്ന സമാപന പരിപാടിയിൽ ഒ.പി. ഷീജ അധ്യക്ഷയായി. സ്ഥാനാർഥി കെ.കെ. ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി. കെ ശ്രീമതി, കെ.കെ ലതിക, കാനത്തിൽ ജമീല എം.എൽ.എ, ഇ. എസ് ബിജിമോൾ, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ. പുഷ്പ ജ സ്വാഗതം പറഞ്ഞു. തുടർന്ന് കലാമണ്ഡലം ഐശ്വര്യയുടെ ‘നിറയെ ചുവന്ന പൂക്കൾ’ എന്ന നൃത്ത കലാരൂപവും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഡിസ്ട്രിക്റ്റ് റൈഫിൾ അസോസിയേഷൻ ആരംഭിച്ച വെക്കേഷൻ ഷൂട്ടിങ്ങ് കോച്ചിങ്ങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Next Story

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം,വെളളി ദിവസങ്ങളില്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

Latest from Main News

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപ്പാക്കുമെന്ന് സർക്കാർ

സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ