കൊയിലാണ്ടി: 2016 മാർച്ച് 31ന് ഉത്സവ കേരളത്തിന് നഷ്ടപ്പെട്ടത് കേരളത്തിലെ ലക്ഷണമൊത്ത ഗജവീരനെയായിരുന്നു. കൊയിലാണ്ടി പിഷാരികാവ് ഉത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന കേശവൻകുട്ടി ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് പിഷാരികാവ് ഭഗവതി ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കാവിൽ വച്ച് ചെരിയുകയാണുണ്ടായത്. ഡൽഹി ഏഷ്യൻ ഗെയിംസിന് വേദിയായപ്പോൾ കേരളത്തിൽ നിന്ന് ഗജവീരന്മാരെ ട്രെയിനിൽ ഡൽഹി റെഡ് ഫോർട്ട് മൈതാനത്തിൽ ഗജോത്തമന്മാരെ അണിനിരത്തി പരേഡ് നടത്തിയിട്ടുണ്ടായിരുന്നു. അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഡൽഹിയിൽ ട്രെയിനിൽ യാത്ര ചെയ്ത ആന കൂടിയായിരുന്നു കേശവൻകുട്ടി.
നിരവധി തവണ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിനെ പ്രതിനിധീകരിച്ചുകൊണ്ട് തെക്കോട്ട് ഇറക്കത്തിലെ 15 ആനകളിൽ ഉൾപ്പെട്ട ആനയായിരുന്നു കേശവൻകുട്ടി. തൻ്റെ ശാന്ത സ്വഭാവവും ഗജ ലക്ഷണങ്ങളും കൊണ്ട് ആനപ്രേമികളെ എന്നും ആകർഷിച്ച കേശവൻകുട്ടി കേരളത്തിലെ എണ്ണം പറഞ്ഞ എല്ലാ ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു. വീണെടുത്ത കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കയും വലിപ്പമേറിയ ചെവിയും കേശവൻകുട്ടിയെ മറ്റുള്ള ആനകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. തൻ്റെ ശാന്തസ്വഭാവമായിട്ടുള്ള സ്വഭാവഗുണം കൊണ്ട് തന്നെ ഗുരുവായൂർ ആനയോട്ടത്തിലും കേശവൻകുട്ടിയുണ്ടായിരുന്നു നിറസാന്നിധ്യമായിരുന്നു. മാതംഗ ശാസ്ത്രം പ്രതിപാദിക്കുന്ന മുഴുവൻ ലക്ഷണങ്ങളും ഉള്ള കേശവൻകുട്ടി തൻ്റെ 43 മത്തെ വയസ്സിൽ കൊയിലാണ്ടിയുടെ മണ്ണിൽ വച്ച് വിഷ്ണു പാദം പൂകുകയാണ് ഉണ്ടായത്.