തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്ന് വിനീത് ശ്രീനിവാസന്‍.

 

 

തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്ന് വിനീത് ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മലയാള സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ചും മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

‘മഞ്ഞുമ്മല്‍ ബോയ്‌സാണ് ഞാന്‍ കുറെ കാലത്തിന് ശേഷം ഞെട്ടിപ്പോയ ഒരു സിനിമ. ശരിക്കും പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നമ്മള്‍ എല്ലാകാലത്തും തമിഴ് പടം സബ്‌ടൈറ്റില്‍ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് നമ്മുടെ ഭാഷ മനസിലായി വരുന്നുണ്ട്. അവര്‍ സംസാരിക്കുന്നതും കുറച്ച് സ്പീഡില്‍ ആണല്ലോ. നേരത്തെയൊന്നും തമിഴ് ആളുകള്‍ക്ക് മനസിലാവില്ലായിരുന്നു. ഇപ്പോള്‍ ഒ. ടി. ടിയില്‍ കണ്ട് കണ്ട് അവര്‍ക്ക് അത് ക്യാച്ച് ചെയ്യാന്‍ പറ്റുന്നുണ്ട്. അത് നല്ലതാണ്. കാരണം നമ്മുടെ ഒറിജിനല്‍ ഡബ്ബില്‍ തന്നെ പടം ഇറക്കാന്‍ കഴിയും. നമ്മള്‍ മറ്റ് ഭാഷ ചിത്രങ്ങള്‍ അങ്ങനെയല്ലേ കാണുന്നത്. അതുപോലെ മറ്റുള്ളവരും മലയാള സിനിമ കാണുന്ന ഒരു നിലയില്‍ എത്തിയാല്‍ അടിപൊളിയായിരിക്കും,’വിനീത് ശ്രീനിവാസന്‍ പറയുന്നു.

Leave a Reply

Your email address will not be published.

Previous Story

ചുട്ടുപൊള്ളി സ്വർണ്ണം; പുതിയ റെക്കോർഡിലേക്ക്

Next Story

ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസിൻ്റെ ഹ്രസ്വ ചിത്രം

Latest from entertainment

 കിടക്കാൻ കട്ടിൽ വേണമെന്ന് ആവശ്യപ്പെട്ട വയോധികർക്ക് സഹായവുമായി ഷാഫി പറമ്പിൽ എം പി

പേരാമ്പ്ര: കിടക്കാൻ കട്ടിൽ ഇല്ലെന്ന് എം പി യെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകൾക്കക്കം കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ കട്ടിലുമായി എത്തി. നൊച്ചാട്

മത്സ്യകുളങ്ങളില്‍ നട്ടര്‍ വളര്‍ത്താം; നിബന്ധനകളോടെ

കൊയിലാണ്ടി: പൊതു ജലാശയവുമായി ബന്ധമില്ലാത്ത കുളങ്ങളില്‍ നട്ടര്‍ അഥവാ പാക്കു (ശുദ്ധജല ആവോലി) വളര്‍ത്താന്‍ നിബന്ധനകളോടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഒട്ടെറെ

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. ഏഴാംതരം കഴിയുന്നതോടെ പഠനം