കെ കെ ശൈലജ ടീച്ചറുടെ പൊതു പര്യടനത്തിന് തുടക്കമായി

കൊയിലാണ്ടി : വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പൊതു പര്യടനത്തിന് തുടക്കമായി. കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മൂരാട് നിന്ന് ആരംഭിച്ച പര്യടനം എൽ ഡി എഫ് പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. പാർലിമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി വത്സൻ പനോളി, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായ ഭാസ്കരൻ മാസ്റ്റർ, കെ കെ മുഹമ്മദ്‌, കൊയിലാണ്ടി നിയോജകമണ്ഡലം സെക്രട്ടറി കെ ദാസൻ, കാനത്തിൽ ജമീല എം എൽ എ, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മറ്റു നേതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.

വടകര ഇത്തവണ ഇടതുപക്ഷത്തെ നെഞ്ചേറ്റും എന്നതിന്റെ തെളിവാണ് ഈ ആൾക്കൂട്ടമെന്ന് തടിച്ചു കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തു കൊണ്ട് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. രാവിലെ 8.30 ന് ആരംഭിച്ച പര്യടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു. വൻ ജനാവലി അണി നിരന്ന ഘോഷയാത്രയോട് കൂടിയാണ് മൂരാട് ശൈലജ ടീച്ചറെ എതിരേറ്റത്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന പൊതു പര്യടനം ഏഴ് നിയോജകമണ്ഡലങ്ങളിലേയും 1186 ബൂത്തുകളിലൂടെ കടന്നു പോകും. ഒരു ദിവസം ഇരുപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണ യോഗം ഉണ്ടാവുക. നാളെ (28/03/24) പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് പര്യടനം.

Leave a Reply

Your email address will not be published.

Previous Story

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

Next Story

വയനാട് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

Latest from Local News

പദ്ധതി വിഹിതം വെട്ടിക്കുറച്ചും പേര് മാറ്റിയും തൊഴിലുറപ്പ് പദ്ധതി തകർത്ത മോഡി സർക്കാറിൻ്റെ നടപടിക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുചുകുന്ന്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിമാറ്റുകയും പാവങ്ങളുടെ പട്ടിണിയകറ്റിയ തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ വിഹിതം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി