2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ എം.എസ്.എഫ് ഒറ്റക്കും മുന്നണിയായും സ്കൂൾ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി. കലാലയങ്ങളിലെ അരാഷ്ട്രിയതക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും വിദ്യാർത്ഥികൾ നിലപാട് പ്രഖ്യാപിച്ചതിന്റെ പ്രതിഫലമാണ് നേടിയ വിജയമെന്ന് എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലുള്ള തിക്കോടിയൻ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, കടലൂർ വന്മുഖം ഹൈ സ്കൂൾ, ഗവണ്മെന്റ് മാപ്പിള വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ ഒറ്റക്ക് മുഴുവൻ സീറ്റുകൾ നേടുകയും പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ മുന്നണിയായും, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ, പന്തലായനി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ യൂണിയൻ പങ്കാളിത്തവും ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കണ്ടറി ബോയ്സ് സ്കൂളിൽ നിരവധി ക്ലാസ് റിപ്രസൻ്റ്റീവ് സീറ്റുകളും എം.എസ്.എഫ് പിടിച്ചെടുത്തു.
Latest from Local News
കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,
കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,
നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച്
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.