മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചത്. 17.65 കോടി രൂപ ചെലവിട്ടുള്ള പുതിയ പാലത്തിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.

വടകരയില്‍നിന്ന് കുറ്റ്യാടിയിലേക്കുള്ള പ്രധാന റോഡുകളില്‍ ഒന്നായ കാവില്‍-തീക്കുനി-കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലാണ് പഴയ പാലം പൊളിച്ച് ആധുനിക രീതിയില്‍ പുതിയ ആര്‍ച്ച് പാലം നിര്‍മിക്കുക. നിലവില്‍ 11 മീറ്റര്‍ മാത്രമാണ് പാലത്തിനടിയില്‍ കനാലിന്റെ വീതി. കനാലിന് 32 മീറ്റര്‍ വീതി ആവശ്യമായതിനാല്‍ പുതിയപാലം പണിതാല്‍ മാത്രമേ ജലഗതാഗതം സാധ്യമാകൂ.

ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പാലം നിര്‍മിക്കുക. കനാല്‍ നവീകരിക്കുമ്പോള്‍ നീളംകുറഞ്ഞ സ്പാനിലുള്ള പാലം ജലഗതാഗതത്തിന് തടസ്സമാകുമെന്നതിനാലാണ് പുതിയ പാലം നിര്‍മിക്കാന്‍ ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ശിപാര്‍ശ നല്‍കിയത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക പാലവും റോഡും നിര്‍മിക്കും. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് നിര്‍വഹണ ചുമതല.

സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നാണ് വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തല്‍. 17.61 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാഹി കനാലില്‍ കല്ലേരി, പറമ്പില്‍, വേങ്ങോളി എന്നിവിടങ്ങളില്‍ പുതിയ പാലം നിര്‍മിച്ചിട്ടുണ്ട്. എടച്ചേരി കളിയാംവെള്ളി പാലത്തിന് ഭരണാനുമതിയും ലഭ്യമായി. തിരുവള്ളൂരിലെ കന്നിനട പാലമാണ് പുതുക്കിപ്പണിയാനുള്ള മറ്റൊരു പാലം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ അന്തരിച്ചു

Latest from Main News

‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ ‘ഗ്രന്ഥാലോകം’ വാർഷിക വരിക്കാരെ ചേർക്കൽ കൊയിലാണ്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ ലത്തീഫ് കവലാടിന്

ദീപാവലി സീസണിൽ സ്‌പൈസ് ജെറ്റ് അഹമ്മദാബാദും മറ്റ് നഗരങ്ങളും അയോധ്യയുമായി ബന്ധിപ്പിച്ച് ദിവസേന നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു

2025 ഒക്ടോബർ 8 മുതൽ അയോധ്യയെ ഡൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ദീപാവലി പ്രത്യേക പ്രതിദിന നോൺ-സ്റ്റോപ്പ് വിമാനങ്ങൾ

ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം

കോഴിക്കോട് ബേപ്പൂരിലെ വിനോദസഞ്ചാര വികസനത്തിന് അന്താരാഷ്ട്ര അംഗീകാരം. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഡെസ്റ്റിനേഷന്‍സ് സംഘടനയുടെ ആഗോള സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളെ

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  സേവനം  പ്രയോജനപ്പെടുത്താം

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്  ഈ സേവനം  പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ