കൊയിലാണ്ടി : റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത്, ഇംപ്രസ് മീഡിയയുടെ സഹകരണത്തോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി കാപ്പാട് കനിവ് സ്നേഹ തീരത്ത് പാട്ടും മാജിക്കുമായി ഒത്തു കൂടി. പാട്ടോണം പരിപാടി ഗാന രചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ തോറ്റു പോകുന്നവരെ ചേർത്ത് നിർത്തുന്നവരാണ് ലോകത്ത് എക്കാലവും ജീവിക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് പി സി കെ രാജൻ അധ്യക്ഷത വഹിച്ചു. കനിവ് സ്നേഹ തീരം ചെയർമാൻ പി ഇല്യാസ് മുഖ്യാതിഥിയായി. വയനാട് ജില്ല സി ഡി പി ഒ – പി ലീഷ്മ ക്ലാസെടുത്തു. സി അരവിന്ദാക്ഷൻ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു. സെക്രട്ടറി ഡോ കെ ശ്രീജിൽ,നാനാ ശാന്ത്, സി ജെ പ്രത്യൂഷ് , അജീഷ് അത്തോളി , കനിവ് സ്നേഹതീരം സെക്രട്ടറി ബഷീർ പാടത്തൊടി,
എം വിപിൻ രാജ്, പ്രതീഷ് മേനോൻ ,പ്രമോദ് പ്രഭാകർ എന്നിവർ പ്രസംഗിച്ചു. ഫ്ലവേർസ് ടോപ്പ് സിംഗർ ഫെയിം ലക്ഷ്യ സിഗീഷ് , ഗിരീഷ് ത്രിവേണി , സജിലേഷ് , വി പി സപ്ന , രാജിത ഹരീഷ് , സിന്ധു വിജു , അശ്വിനി അജീഷ് എന്നിവർ ആലപിച്ചു. പ്രശസ്ത മജിഷ്യൻ സനീഷ് വടകരയുടെ മാജിക് ഷോയും നടന്നു.








