സ്വർണ വ്യാപാര രംഗത്ത് പുത്തൻ ട്രൻഡുകൾ ഒരുക്കി ഡിവോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പേരാമ്പ്രയിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കാലത്ത് 10.30 ന് ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ നടി നമിത പ്രമോദ് മുഖ്യാതിഥിയായി. രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലേക്കും നിർധനരായ രോഗികൾക്ക് ആശ്വാസമായി വീൽചെയറുകൾ കൈമാറി. ഉദ്ഘാടന വേളയിൽ വാർഡ് മെമ്പർമാർ സ്വീകരിച്ച് അർഹരായവർക്ക് എത്തിച്ചു നൽകും.
ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾക്കൊപ്പം മെയ് 31 വരെ പർച്ചേഴ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാർക്ക് ബാലിയിലേക്കുള്ള സൗജന്യ ട്രിപ്പ് സമ്മാനമായി നേടാം.







