കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കോര്‍പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം.

ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:
വടകര ബ്ലോക്ക് -മടപ്പള്ളി ഗവ. കോളേജ്, തൂണേരി -പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നുമ്മല്‍ -വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തോടന്നൂര്‍ -വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍, മേലടി -പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്തലായനി -കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേളന്നൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ്, കൊടുവള്ളി -കൊടുവള്ളി കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്ദമംഗലം -കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് -സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:
കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, വടകര -വടകര നഗരസഭ ടൗണ്‍ഹാള്‍, പയ്യോളി -പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, രാമനാട്ടുകര -ഫാറൂഖ് കോളേജ് യൂസഫ് അല്‍ സാഗര്‍ ഓഡിറ്റോറിയം, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുക്കം -നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഫറോക്ക് -ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്‍ഡ് ട്രെയിനിങ് കോളേജ്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഫലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് തത്സമയം ലഭ്യമാക്കുന്നതിനുള്ള മീഡിയാ സെന്റര്‍ നാളെ (ഡിസംബര്‍ 13) രാവിലെ 8 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published.

Previous Story

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

Next Story

നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ