ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജിഎച്ച്എസ്എസ് കൊടുവള്ളി

കൊടുവള്ളി:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റ് ന്റെ നേതൃത്വത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി തെരഞ്ഞെടുക്കപ്പെട്ടു. പാഠ്യപാഠേതര പ്രവർത്തനങ്ങളുടെ മികവുകളും നൂതന സാങ്കേതികവിദ്യകളുടെ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമാണ് ഈ വലിയ അംഗീകാരത്തിന് തെരഞ്ഞെടുക്കാൻ കാരണമായത്
മികച്ച ലൈബ്രറി ,ലാബുകൾ, റോബോട്ടിക്സ് ഇലക്ട്രോണിക്സ് ത്രീ ഡി പ്രിൻറിങ്ങ് പരിശീലനം നൽകുന്ന അടൽ ടിക്ങറിങ് ലാബ്, മെഷീൻ ലേർണിംഗ് ,വെർച്ചൽ റിയാലിറ്റി ഐ ഒ ടി തുടങ്ങിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബ് കരകൗശല വസ്തുക്കളിൽ കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്ന ക്രിയേറ്റീവ് കോർണർ അന്തരീക്ഷത്തിലെ ഓരോ സ്പന്ദനവും തിരിച്ചറിയുന്ന വെതർ സ്റ്റേഷൻ, ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന തുമ്പൂർ കുഴി, സ്കൂളിന് ആവശ്യമായ വൈദ്യുതി നിർമ്മിക്കാൻ സഹായിക്കുന്ന സോളാർ പാനൽ എന്നിവയെല്ലാം സ്കൂളിൻറെ വേറിട്ട മികവുകളാണ്
അയൽപക്ക വിദ്യാർത്ഥികൾക്കുള്ള റോബോട്ടിക് പരിശീലനം ., കൊടുവള്ളി സബ് ജില്ലയിലെ സയൻസ് ടീച്ചേഴ്സിനുള്ള ഇലക്ട്രോണിക്സ് റോബോട്ടിക്സ് പരിശീലനം കാലിക്കറ്റ് യൂണിവേഴ്സിറ്റി, എൻ ഐ ടി കോഴിക്കോട് എന്നിവയുമായി സഹകരിച്ചു കൊണ്ടുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ ,അനിയത്തിക്ക് ഒരു വീട് പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യുന്ന പ്രവർത്ത തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ സ്കൂളിൻറെ മുൻനിരയിലേക്ക് എത്തിച്ചു.
ദേശീയ തരത്തിൽ നടത്തുന്ന സ്കൂൾ ഇന്നവേഷൻ മാരത്തണൺ, എടിഎൽ മാരത്തൺ എന്നിവയിലും കേരള ഡെവലപ്മെന്റ് ഇന്നവേഷൻ കൗൺസിലിന്റെ കീഴിലുള്ള വൈ ഐ പി നിലം തുടർച്ചയായിട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന വിജയം എടുത്ത് പറയാവുന്നതാണ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായികമേളയിലും സ്കൂളിൽ ഉണ്ടായ നേട്ടം സ്കൂളിനെ മികവുറ്റതാക്കി ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ , പിടിഎ പ്രസിഡണ്ട് അബ്ദുറഷീദ്, എസ് എം സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

Leave a Reply

Your email address will not be published.

Previous Story

കൊടുവള്ളി മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി അന്തരിച്ചു

Next Story

കോഴിക്കോട്  ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Latest from Local News

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം. കൊയിലാണ്ടി നഗരസഭയില മുത്താമ്പിയിൽ യു ഡി എഫ് പ്രചരണത്തിന്ന്

കോഴിക്കോട്  ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ. മെഡിക്കൽകോളേജ് 03-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

കൊടുവള്ളി മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി അന്തരിച്ചു

കൊടുവള്ളി: മുത്തമ്പലം പട്ടേരിക്കരോട്ട് ഗോപി(56) അന്തരിച്ചു. ആഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രീജ. മക്കൾ: പി.കെ.അരുൺ (കൊടുവള്ളി പ്ലൈ സ്റ്റോർ ഉടമ),

കാപ്പാട് വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി. ഹൗസിൽ താമസിക്കും മുതിരക്കാലയിൽ മുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പരേതയായ പയ്യാടി മീത്തൽ സുലൈഖ മക്കൾ

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്