കിടപ്പിലായ ആനയെ രക്ഷപ്പെടുത്താൻ ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി

ശരീരം മുഴുവൻ വ്രണങ്ങളോടെ കിടപ്പിലായ തൃശൂർ പുത്തൂർ പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയെ രക്ഷപ്പെടുത്താനായി ഉടമയിൽ നിന്ന്​ വനം വകുപ്പ്​ ആനയുടെ സംരക്ഷണം ഏറ്റെടുത്ത്​ അടിയന്തര നടപടികളെടുക്കണമെന്ന് ഹൈക്കോടതി.

മേൽനോട്ടച്ചുമതലയുള്ള പുത്തൂർ പാണഞ്ചേരി ഗണേശന്റെ പറമ്പിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനക്ക്​ അനിവാര്യമായ ചികിത്സകൾ നൽകണമെന്ന്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തു. ആനയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസിയായ രാധാകൃഷ്ണൻ സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിർദേശത്തെത്തുടർന്ന്​ ആനയെ പരിശോധിച്ച തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ടിൽ അതിന്‍റെ ദയനീയാവസ്ഥ വിവരിച്ചിട്ടുണ്ട്. തുടർന്നാണ് കോടതി ഉത്തരവായത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാട് കയർ സൊസൈറ്റിയിൽ തീപിടുത്തം

Next Story

കോഴിക്കോട് ഫറോക്കില്‍ കള്ളനോട്ടുകളുമായി 5 പേര്‍ പിടിയില്‍

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍