കൊയിലാണ്ടി: ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി കള്ളക്കേസിൽ കുരുക്കി പ്രവർത്തകരെ ജയിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസ് എംഎൽഎ പറഞ്ഞു. കൊയിലാണ്ടി ജയിലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലടച്ച എട്ടു പേരും നിരപരാധികളാണ്. സ്ഥലത്തില്ലാത്തവരും സംഭവവുമായി ബന്ധമില്ലാത്തവരുമാണ് ജയിലിലായത്. സ്പോടക വസ്തുക്കൾ ഉപയോഗിച്ചത് പോലീസാണ്. പ്രവർത്തകരാരും സ്പോടക വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല.
പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറരുതെന്നും നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി ജന. സെക്രട്ടറി രാജേഷ് കീഴരിയൂരും സെക്രട്ടറി കെ.വിജയനും ഒപ്പമുണ്ടായിരുന്നു.
