കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തിൽ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്.
ചേവായൂർ പ്രസന്റേഷൻ സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം ഭാര്യ: സുഹാസിനി (ചെമ്മണ്ണൂർ ഗോൾഡ്). മകൾ: മീനാക്ഷി (വിദ്യാർഥി). അച്ഛൻ: വിജയൻ നായർ. അമ്മ: ജയന്തി.