പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ് പരിശീലനം നൽകി.
പരിശീലന പരിപാടി സിഡിഎസ് ചെയർപേഴ്സൺ ടി. കെ. രാധയുടെ അധ്യക്ഷതയിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ റിസോഴ്സ് പേഴ്സൺ രജിത ആശംസ പ്രസംഗം നടത്തി.പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ അഗ്നിസുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസെടുത്തു. ഫയർ എക്സ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുന്നതിന്റെ പ്രായോഗിക പരിശീലനവും നൽകി.
ഗ്യാസ് ലീക്ക് അപകടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും അദ്ദേഹം വിശദമാക്കി. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് അപകടങ്ങളെക്കുറിച്ചും മുൻകരുതലുകൾ പങ്കുവെച്ചു.ആസ്റ്റർ മിംസ് ആശുപത്രിയുടെ എമർജൻസി ടീമും പരിശീലനത്തിൽ പങ്കെടുത്തു.