തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഒരാളെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചു.
റിപ്പോര്‍ട്ട് പ്രകാരം, ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ലാത്തി വീശിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ അധികാരികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.