കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി പരിക്കേറ്റ ക്ലീനർ കാസർകോഡ് സ്വദേശി അരവിന്ദിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോടു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന അമയ ബസ്സിലെ ക്ലീനർക്കാണ് ഇന്നു പുലർച്ചെ 1.30 മണിയോടെ നന്തിയിലെത്തിയപ്പോൾ മർദ്ദനമേറ്റത്. തളിപ്പറമ്പിൽ നിന്നും കയറിയ രണ്ട് പേരാണ് മർദ്ദിച്ചത്. എസിയുടെ തണുപ്പ് പോരാ എന്ന് പറഞ്ഞാണ് മർദ്ദനം അസഭ്യം പറയുകയും മുഖത്ത് തുടരെ തുടരെ മർദിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാംഗ്ലൂർ കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്ബസ്സ് വർക്കേഴ്സ്സ് യൂണിയൻ സി ഐ ടി യു പ്രതിഷേധം രേഖപ്പെടുത്തി.
