ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍ വരെ സന്ദര്‍ശനം നടത്തും. രാവിലെ 8.45ന് വെങ്ങളത്ത് നിന്ന് ആരംഭിക്കുന്ന സന്ദര്‍ശനം ഉച്ചക്ക് ഒരു മണിയോടെ അവസാനിക്കും.എൻഎച്ച് എ ഐ യുടെയും കരാർ കമ്പനിയായ അദാനിയുടെയും ഉപകരാർ കമ്പനിയായ വാഗാടിന്റെയും പ്രതിനിധികൾ കൂടെയുണ്ടാകും.
കൊയിലാണ്ടി മേഖലയിൽ പൂക്കാടിനും ചെങ്ങോട്ടുകാവിനും ഇടയിലും പന്തലായിനിക്കും കൊല്ലത്തിനും ഇടയിലും നന്തി ഭാഗത്തും ദേശീയപാത പ്രവർത്തി വേണ്ടത്ര പുരോഗമിച്ചിട്ടില്ല.ഇക്കാര്യം കലക്ടർ പ്രത്യേകം പരിശോധിക്കുമെന്നാണ് വിവരം.