കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ പുളിൻ്റെ ചുവട്ടിൽ മഹേഷ് (50) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. കുഴഞ്ഞുവീണതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിൽസക്കിടയിൽ മരിച്ചു.അച്ഛൻ രാമൻ ,അമ്മ ഉഷ.ഭാര്യ :സിന്ധു (ജീന). മക്കൾ: ധ്യാന ,ധനഞ്ജയ്. സഹോദരങ്ങൾ മനോജ്, പുഷ്പവതി