വയനാട് ∶ സൈബർ തട്ടിപ്പിന് ഇരയായി ചൂരൽമല സ്വദേശിയുടെ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടമായി. കുളക്കാട്ടുമുണ്ടയിൽ സുനേഷിന്റെ ഭാര്യ നന്ദയാണ് തട്ടിപ്പിന് ഇരയായത്. രണ്ട് അക്കൗണ്ടുകളിൽ നിന്നുമായി ആകെ ഒരു ലക്ഷത്തി ആറായിരം രൂപ നഷ്ടപ്പെട്ടു.
ചെവിക്ക് അസുഖമുള്ള നന്ദയ്ക്ക് കർണ്ണപുടം പൊടിയുന്ന രോഗം ബാധിച്ചിട്ടുണ്ട്. ഈ മാസം സർജറി നടക്കേണ്ടതായിരുന്നു. ചികിത്സയ്ക്കായി കരുതിയ തുക നഷ്ടപ്പെട്ടതോടെ കുടുംബം ദുരവസ്ഥയിലാണ്.
സംഭവം ഓഗസ്റ്റ് 31-നാണ് നടന്നത്. ‘പി.എം. കിസാൻ’ പദ്ധതിയുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ലിങ്ക് ക്ലിക്ക് ചെയ്തതോടെയാണ് ഫോൺ പ്രവർത്തനം നിലച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ട കാര്യം വ്യക്തമായി.