കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നില എന്നിവ ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എംആര്‍ഐ, സിടി മറ്റ് സേവനങ്ങളും അന്നേ ദിവസം മുതല്‍ ഈ ബ്ലോക്കില്‍ ലഭ്യമാക്കുന്നതാണ്. 27-08-2025ന് രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും.

സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് 02.05.2025 മുതല്‍ അടച്ചിട്ടിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ഫയര്‍ & റെസ്‌ക്യൂ വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവര്‍ ചേര്‍ന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറും പ്രിന്‍സിപ്പലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ 24-08-2025 വൈകുന്നേരം 4 മണിമുതല്‍ സര്‍ജിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിച്ചേരേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

Next Story

കീഴരിയൂർ ചാത്തോത്ത് അച്ചുതാലയം അശോകൻ അന്തരിച്ചു

Latest from Main News

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ