അരിക്കുളം കെ പി എം എസ് എം എച്ച് എസിൽ നാടക ശില്പശാല

അരിക്കുളം: വിദ്യാർത്ഥികളിൽ നാടകാഭിരുചിയും അഭിനയ പാടവവും വളർത്താൻ അരിക്കുളം കെ പി എം എസ് എം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ പ്രദീപ് മുദ്ര ശില്പശാല നയിച്ചു. കുട്ടികളുടെ അഭിനയ മികവിൻ്റെ നിരവധി മുഹൂർത്തങ്ങൾ ശില്പശാല സമ്മാനിച്ചു. ഹെഡ്മാസ്റ്റർ കെ.പി. അബ്ദുറഹ്മാൻ ,പി.കെ അസീസ്, സി.എം.ഷിജു , കെ. മുംതാസ്, ടി.സംഗീത, സ്റ്റാഫ് സെകട്ടറി കെ.അഞ്ജു, രാഗേഷ് കുമാർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.