ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്നും അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാതെ ആരംഭിച്ച കെ. സ്മാർട്ട് സേവന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കുക, പി.എം.എ.വൈ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, പഞ്ചായത്ത് ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കൽ ഗവർമെൻ്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻകോയ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ ഹാരിസ്, ജനപ്രതിധികളായ വിജയൻ കണ്ണഞ്ചേരി, ഷരീഫ് മാസ്റ്റർ, റസീന ഷാഫി, വത്സല പുല്ല്യേത്ത്, എം.കെ മമ്മത്കോയ, അബ്ദുള്ളക്കോയ വലിയാണ്ടി, ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ പൂക്കാട്, വനിതലീഗ് പഞ്ചായത്ത് സെക്രട്ടറി അഫ്സാമനാഫ് എന്നിവർ സംസാരിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്
വികാസ്നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) അന്തരിച്ചു. മക്കൾ സെക്കീന, കോയ മോൻ. സഹോദരങ്ങൾ കോയാമു, പാത്തുമ്മയ്, മമ്മത് അയിഷാബി, നബീസ,
മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) അന്തരിച്ചു. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ്
അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.