മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന് ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലേക്കും ധന – ഗതാഗത സെക്രട്ടറിമാരുടെ ഇ – മെയിലിലേക്കും ഭീഷണി സന്ദേശം എത്തി. കമ്മീഷണർക്ക് ഭീഷണി സന്ദേശമെത്തിയത് ഇ മെയിലിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് പിന്നാലെ രാജ്ഭവനിലും ബോംബ് ഭീഷണി സന്ദേശം എത്തി. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു.