മാർഗദീപം സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ മാർച്ച് 15 വൈകിട്ട് 5 മണി വരെ

ഒന്നാം തരം മുതൽ എട്ടാം തരം വരെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി മാർഗദീപം സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷകൾ മാർച്ച് 15 വൈകിട്ട് 5 മണി വരെ സ്വീകരിക്കും.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1,500 രൂപയാണ് സ്‌കോളർഷിപ്പ് തുക. കുടുംബ വാർഷികവരുമാനം 2,50,000 രൂപയിൽ കവിയാൻ പാടില്ല. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെയും പരിഗണിക്കും.

വെബ്‌സൈറ്റിൽ (https://margadeepam.kerala.gov.in) ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതും വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്. വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ്), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടഫിക്കറ്റ് (40 ശതമാനവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങളിൽ (സ്‌പോർട്‌സ്/ കല/ ശാസ്ത്രം/ ഗണിതം) സർട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2300524, 0471-2302090, 0471-2300523.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ഭാഗമായി വാസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും ആദ്യആഴ്ച യിലെ നറുക്കെടുപ്പും സ്റ്റാറ്റസ് വെച്ചർക്കുള്ള സമ്മാനദാനവും നടത്തി

Next Story

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് മന്ത്രി മന്ദിരത്തില്‍ സൗകര്യങ്ങളൊരുക്കി വീണാജോർജ്

Latest from Main News

സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, വിദ്യാർഥികളുടെ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് ആദരാഞ്ജലി അർപ്പിച്ചു നിരവധി പേർ ; സംസ്കാരം വൈകിട്ട്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയിക്ക് നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ബനാർഗട്ടയിലെ റിസോർട്ടിൽ പൊതുദർശനം തുടരുകയാണ്. സംസ്കാരം വൈകിട്ടാണ്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാവിലെ 8.15ഓടെയാണ് വിമാനം ഇറങ്ങിയത്. നിശ്ചയിച്ച

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ്