കൊയിലാണ്ടിയിൽ “വലിച്ചെറിയൽ മുക്തവാരം” ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജനുവരി 1 മുതൽ 7 വരെ “വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിനും പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനും വൃത്തിയും സൗന്ദര്യവും ഉള്ള നാടും റോഡും നഗരവും സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഒരാഴ്ചക്കാലം “വലിച്ചെറിയൽ മുക്ത വാരം” ക്യാമ്പയിൻ നടത്തുന്നത്
ഉപാധ്യക്ഷൻ കെ.സത്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.പ്രജില, ഇ.കെ. അജിത്ത്, കെ.ഷിജു, കെ.എ.ഇന്ദിര, നിജില പറവക്കൊടി, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ബഹുജന സംഘടന പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പയിനോടനുബന്ധിച്ച് പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി

Next Story

മുതിർന്നവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം കേരള സീനിയർ സിറ്റിസൺസ് ഫോറം

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്