ഗിന്നസ് റെക്കോർഡ് നൃത്തപരിപാടി; നാലു പേർക്കെതിരെ കേസെടുത്ത്  പോലീസ്

കലൂർ സ്റ്റേഡിയത്തിൽ നടത്തിയ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിലെ  സാമ്പത്തിക തട്ടിപ്പിൽ നാലുപേർക്കെതിരെ കേസെടുത്തു. മൃദംഗ വിഷൻ ഡയറക്ടർ നിഗോഷ്, ഭാര്യ, സി.ഇ.ഒ ഷമീർ, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ എന്നിവർക്കെതിരെ പാലാരിവട്ടം പോലീസാണ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്. കലൂർ സ്വദേശിയായ വീട്ടമ്മയുടെ  പരാതിയിലാണ് കേസ്. കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുക്കുമെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published.