ഡി.വൈ എസ് പി ആർ ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: ഡി.വൈ എസ് പി ആർ ഹരിദാസ് സർവീസിൽ നിന്നും വിരമിച്ചു. 2011 ൽ കൊയിലാണ്ടി സി ഐ ആയി പ്രവൃത്തിക്കവെ വിവിധ കേസുകളിൽ അറസ്റ്റ ചെയ്യാതിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. സി.പിഎമ്മിന്റെ കൊയിലാണ്ടിപോലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കെ എസ് ആർടിസി ബസ് കത്തിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. രാഷ്ട്രീയ സംഘർഷത്തിന്റെ വിളനിലമായിരുന്ന കൊയിലാണ്ടിയിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. കൊയിലാണ്ടിയിൽ സമാധാനം കൊണ്ടുവന്നു. 2012 ൽ കൊല്ലം നീണ്ട കരയിലെക്ക് സ്ഥലം മാറിയെങ്കില, 2013 ൽ വീണ്ടും ചുമതലയേറ്റു. ഈ അവസരത്തിലാണ് വധശ്രമകേസ്സിൽ കരാട്ടെ ദിലീപിനെ അറസ്റ്റ്ചെയ്ത ശ്രേദേയനായി. കൂടാതെ അതോളി പോലീസ് സ്റ്റേഷനിലും വധശ്രമ കേസ്സിൽ പ്രതികളെ പിടികൂടി. 2019 ൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി ചുമതലയേറ്റു. ഇദ്ദേഹം ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയായിരിക്കെയാണ്പ്രമാദമായ കൂടത്തായി ക്കൂട്ടകൊല കേസ്സുകൾ തെളിയിക്കുന്നതിന്ന് സഹപ്രവർത്തകരാ ടൊപ്പം പലവേഷങ്ങൾ മാറി പ്രതി ജോളിയെപ്പറ്റിഅന്വേഷിക്കുകയും . ജോളിയെപിടികൂടുകയും ചെയ്തു. വടകര താലൂക്കഓഫീസ്കത്തിച്ച കേസിലെ പ്രതിയെ പിടികൂടുനതും ഇദേഹത്തിന്റെ നേതൃത്വത്തിലാണ് 2023 ൽ വിജിലൻസ് ഡി വൈ എസ് പിയായി തിരുവനഎപുരത്തെക്ക് സ്ഥലം മാറുകയും, ഇവിടെ നിന്നുമാണ് വിരമിക്കുന്നത്.

Leave a Reply

Your email address will not be published.