കൊയിലാണ്ടി: നവസാങ്കേതികതയുടെ കാലത്ത് പുതുതലമുറ ആശങ്കയും ഭയവും ഉണ്ടാക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായനയിലൂടെ ഇത്തരം സാമൂഹ്യ വിപത്തു കളെ പ്രതിരോധിക്കാമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ. കോതമംഗലം ഗവ. എൽ പി സ്കൂളിൽ എൽ എസ് എസ് നേടിയ പ്രതിഭകളെയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. എ.കെ സുരേഷ്ബാബു, എ ദീപ്തി. എം പ്രദീപ് സായിവേൽ, പി എം ബിജു, എം കെ അനിൽകുമാർ വി, സുചീന്ദ്രൻ, പി ദീപ്ന നായർ, ഹെഡ് മാസ്റ്റർ പി പ്രമോദ് എന്നിവർ സംസാരിച്ചു.
സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. സ്കൂളിൽ നിന്നും 36 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. കഴിഞ്ഞ അധ്യയന വർഷം 46 കുട്ടികൾ പരീക്ഷ എഴുതിയപ്പോയാണ് ഈ നേട്ടം. കലാ-കായിക – ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിലെ സബ്ജില്ലാ വിജയികളെയും അനുമോദിച്ചു.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







