ദേശീയപാത വികസനം വടകര മണ്ഡലത്തിലെ പ്രശ്നങ്ങൾ എം.പിയുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി

ദേശീയപാത ആറുവരിയിൽ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വടകര മണ്ഡലത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഷാഫി പറമ്പിൽ എംപിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ ഉറപ്പ് നൽകി. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള റോഡുകൾ കെട്ടിയടക്കുന്നതിനെതിരെയും പലയിടത്തും ഓവുചാലുകൾ ഇല്ലാത്ത വിഷയവും ഷാഫി പറമ്പിൽ എംപി ലോക്സഭയിൽ ഉന്നയിച്ചിരുന്നു.

വടകര ലോക്സഭാ മണ്ഡലത്തിലെ തിക്കോടി,നന്തി, അഴിയൂർ, പന്തലായനി, കൊയിലാണ്ടി അണേല റോഡ് എന്നിവിടങ്ങളിൽ അണ്ടർ പാസുകൾ അടിയന്തരമായി നിർമ്മിക്കണമെന്ന് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. സ്കൂളുകളും കോളേജുകളിലേക്ക് ഉള്ള നൂറുകണക്കിന് വിദ്യാർഥികൾ അണ്ടർ പാസ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുമൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലയിടത്തും സർവീസ് റോഡുകൾക്ക് രണ്ടത്ര വീതിയില്ലാത്ത കാര്യവും എംപി ഉന്നയിച്ചു. ജനങ്ങൾക്ക് റോഡ് മുറിച്ച് പോകാൻ ആവശ്യമായ ഓവർ പാസുകളും നിർമ്മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാലയങ്ങളും ജനങ്ങളുടെ പാർപ്പിടക കേന്ദ്രങ്ങളും കൂടുതലായും റോഡരികിലായതിനാൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ സങ്കീർണമായാണ് കേരളത്തിൽ നടക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എന്നാലും പാത വികസനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം പിയുമാരുമായി ചർച്ച നടത്തുമെന്ന് നിധിൻ ഗഡ്ഗരി ഉറപ്പുനൽകി.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ടി.എ ജില്ലാ സമ്മേളനം 14 ന്

Next Story

കൊരയങ്ങാട് ക്ഷേത്രം താലപ്പൊലി മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും