ഡോ.പി.പി. വേണുഗോപാലിന് ഐഎംഎ ദേശീയ അവാര്‍ഡ്

കോഴിക്കോട്: ഡോ. പി.പി. വേണുഗോപാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ അവാര്‍ഡ്. ഡോ. കെ. ശരണ്‍ കാര്‍ഡിയോളജി എക്‌സലന്‍സ് അവാര്‍ഡിനാണ് അര്‍ഹനായത്. ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്ക് ഡോ. വേണുഗോപാല്‍ നല്‍കിയ സേവനവും അര്‍പ്പണ ബോധവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ഡിസംബര്‍ 27ന് ഹൈദരബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഐഎംഎ ദേശീയ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറാണ് ഡോ. വേണുഗോപാല്‍.

എമര്‍ജന്‍സി മെഡിസിന്‍ എന്ന ആശയം ആദ്യമായി കേരളത്തിലേക്കു കൊണ്ടു വന്ന് പ്രാവര്‍ത്തികമാക്കിയത് ഡോ. വേണുഗോപാലാണ്. ആക്ടീവ് നെറ്റ് വര്‍ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ് (എയ്ഞ്ചല്‍സ്) എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപകമാക്കി ബേസിക് ലൈഫ് സപ്പോട്ട് പരിശീലനം പൊതുജനങ്ങള്‍ക്ക് നല്‍കി. വേണുഗോപാലിന്റെ ഈ പ്രവര്‍ത്തനം പല ദുരന്ത മേഖലകളിലും കൈത്താങ്ങായി. കൊച്ചിയില്‍ വേണുഗോപാല്‍ നടത്തിയ സിപിആര്‍ (cardiopulmonary resuscitation) പരിശീലനം ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. എട്ട് മണിക്കൂറുകൊണ്ട് 28564 പേര്‍ക്ക് സിപിആര്‍ പരിശീലനം നല്‍കിയാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെ ചെറിയ ആശുപത്രികളില്‍ പോലും എമര്‍ജന്‍സി മെഡിസിനില്‍ പരിജ്ഞാനം നല്‍കി ജീവന്‍ രക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനം അദ്ദേഹം ഇപ്പോള്‍ നടത്തി വരികയാണ്.

Leave a Reply

Your email address will not be published.

Previous Story

നെല്യാടി പുഴയുടെ കരഭാഗമായ കോയിത്തുമ്മൽ ഭാഗത്ത് എക്സൈസ് റെയ്ഡ് 450 ലിറ്റർ വാഷ് കണ്ടെത്തി

Next Story

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത