പേരാമ്പ്ര പഞ്ചായത്തിലെ 10, 17, വാർഡുകളിൽ തൊഴിലുറപ്പിന് അവധി നൽകി തൊഴിലാളികളെ സി.ഐ.ടി.യു സമരത്തിന് കൊണ്ടുപോകുവാനുള്ള ശ്രമം ശക്തമായ പ്രതി കോത്തിനിടയാക്കി. കാലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കെത്തിയപ്പോൾ മേറ്റു മാർ വന്നിരുന്നില്ല. 10, 17 വാർഡുകളിൽ നിന്നെത്തിയ തൊഴിലാളികളും യു.ഡി.എഫ് നേതാക്കളും പഞ്ചായത്ത് ഓഫീസിലെത്തി തൊഴിൽ നൽകണമെന്നാവശ്യപ്പെട്ട് മുദ്രാവാദ്യം മുഴക്കി. മണിക്കൂറുകളോളം നീണ്ട ചർച്ചകൾക് ശേഷം തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ മരുതേരിയിലെയും എരവട്ടൂരിലെയുംസൈറ്റിൽ എത്തി ഫോട്ടോ എടുത്തു ഒപ്പുവെച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത് .സി.ഐ ടി യു പ്രവർത്തകരായ മേറ്റു മാർ സൈറ്റിൽ വരാതെ സമരത്തിന് പോവുകയും നിങ്ങൾക്കു പകരം ഞായറാഴ്ച ജോലി നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്.സമരത്തിന് യു.ഡി.എഫ് നേതാക്കളായ രാജൻ മരുതേരി’പി.കെ.രാഗേഷ്, കെ.പി.റസാക്ക്.കെ.സി.രവീന്ദ്രൻ, അർജുൻകറ്റയാട്ട്, പി.എസ്.സുനിൽ കുമാർ, രമേഷ് മംത്തിൽ, വി.പി.സുരേഷ്, ആർ.കെ.മുഹമ്മദ്, കെ.സി.മുഹമ്മദ്, രേഷ്മ പൊയിൽ എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികളോടു യാതൊരു ഉത്തരവാദിത്വവുമില്ലാത്തമേറ്റുമാർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ബ്ലോക്ക് .- ജില്ലാ അധികാരികൾക്കു പരാതി നൽകി.
Latest from Local News
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത







