അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാല ജേതാക്കളായി

അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 198 പോയിന്റ് നേടി ചോമ്പാല സ്റ്റേഡിയം ബ്രദേഴ്സ് ജേതാക്കളായി. 194 പോയിന്റുമായി ചോമ്പാൽ നടുച്ചാൽ യുവധാര റണ്ണേഴ്‌സ് അപ്പുമായി. സമാപന സമ്മേളനം ദേശീയ സിവിൽ സർവീസ് മെഡൽ ജേതാവും ഏഷ്യൻ മാസ്റ്റേഴ്സ് കായിക താരവുമായ ശ്രീജ വി.പി ഉദ്ഘാടനം ചെയ്തു.

കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി എരിക്കിൽ ആർ. ജി .ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കരസ്ഥമാക്കി. ആർട്സ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയും നേടി. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്റ്റാന്റിംഗ് ചെയർ പേഴ്സൺ അനിഷ ആനന്ദ സദനം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, ഷാനിസ് ടി വി,രവീന്ദ്രൻ കെ പി, എം പി ബാബു, ശ്രീജേഷ് കെ, പ്രദീപ് ചോമ്പാല, പി വി സുനീഷ്, രാജൻ മാസ്റ്റർ കെ വി, സീനത്ത് ബഷീർ, കെ കെ, ജയചന്ദ്രൻ പ്രീത പി കെ, സാലിം പുനത്തിൽ, സുനീർ കുമാർ എം ബിന്ദു ജയ്സൺ, കെ പ്രശാന്ത്. എസ് പി റഫീഖ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മൂടാടിയുടെ കേര സൗഭാഗ്യ പദ്ധതിയെ കുറിച്ച് കന്നട കാര്‍ഷിക മാഗസിനില്‍ വാര്‍ത്ത

Next Story

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ