രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച യു.ആർ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ഉച്ചയ്‌ക്ക് 12 മണിക്കാണ് ചടങ്ങ്. ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്.

ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പൻ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എൻ.ഡി.എയ്‌ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബി.ജെ.പി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ഷാഫി വടകരയില്‍ നിന്നും ലോക്‌സഭയിലെത്തിയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്.

ചേലക്കരയിലെ ചെങ്കോട്ട നിലനിര്‍ത്തിയാണ് യു.ആര്‍ പ്രദീപ് ഇത്തവണയും നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യു.ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

Next Story

ഇരിങ്ങത്ത് യു.പി സ്കൂളിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു

Latest from Main News

കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ,

സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ഇത്തവണത്തെ ക്രിസ്മസ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ