കണ്ണൂരിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂരിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു   . കാര്‍ യാത്രികനായ കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലേക്ക്  മറിഞ്ഞ കാറിൽ നിന്ന് യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിൽ വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.  റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി. ഇതിനുശേഷം സമീപത്തുള്ള ചെറിയ കുളത്തിൽ കാര്‍ മറിഞ്ഞ് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

തീവ്രമഴ ജലനിരപ്പ് ഉയര്‍ന്നു കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട്

Next Story

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി