ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് കാനന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് കാനന പാതയിൽ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയുമുള്ള ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെ തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

വനം വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞ് മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയിൽ കാൽനടയായി എത്തിയ തീർഥാടകരെ വാഹനത്തിൽ കണമല, നിലയ്ക്കൽ വഴി പമ്പയിലേക്ക് പോകാൻ നിർദേശം നൽകി മടക്കുകയാണ്.

എരുമേലിയിൽനിന്നു പരമ്പരാഗത പാതയിലൂടെ പമ്പയിൽ എത്താൻ 35 കിലോമീറ്റർ ദൂരമുണ്ട്. അഴുതക്കടവിലാണ് പെരിയാർ കടുവ സങ്കേതത്തിലേക്ക് തീർഥാടകർ പ്രവേശിക്കുന്നത്. അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണ് ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചിൽ സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേർ മഴ കാരണം വഴിയിൽ കുടുങ്ങിയിരുന്നു. പാതയിൽ തെന്നി വീണ് ഇക്കൂട്ടത്തിലുള്ള പലർക്കും പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്ക് നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു; പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി

Next Story

സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നു വരെ നീട്ടി

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും