തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ സ്നേഹാദരം പരിപാടിയിൽ ആദരിച്ചു

കുതിച്ച് വരുന്ന തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ കൊയിലാണ്ടി എസ്സ്. എ.ആർ.ബി. ടി.എം. ഗവ: കോളേജ് 1991-93 വർഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന സ്നേഹാദരം പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട്, സെക്രട്ടറി മിനി പ്രദീപ് , സലിം നടുവണ്ണൂർ, അശ്വിനിദേവ് , സോന. സി. കെ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

പ്രവീൺ പെരുവട്ടൂർ, റജീന ബാലുശ്ശേരി, ജയശ്രീ പൂക്കാട്, സലീം നടുവണ്ണൂർ, സലാം തിക്കോടി, ദിനേശൻ പന്തലായനി, ഷീബാ സത്യൻ, മധുബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുനീർ നടുവണ്ണൂർ മറുമൊഴി നൽകി. ഇക്ബാൽ പയ്യോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധവൻ ഇരിങ്ങൽ സ്വാഗതവും ഷീനാപ്രജിത്ത് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Next Story

ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ