സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്. ഓരോ തവണ പുനര്‍ നിര്‍ണയം വരുമ്പോഴും കെട്ടിട നമ്പര്‍ മാറുന്നത് ഒഴിവാക്കാൻ പത്തക്കമുള്ള സ്ഥിര നമ്പർ ആക്കാനാണ് ആലോചിക്കുന്നത്. സംസ്ഥാനം, ജില്ല, തദ്ദേശ സ്ഥാപനം എന്നിവയുടെ ലീഡ് ചേര്‍ത്തുള്ളതായിരിക്കും സ്ഥിര നമ്പര്‍.

ആധാര്‍ മാതൃകയിലുള്ള നമ്പറില്‍ വാര്‍ഡ് നമ്പര്‍ ഉണ്ടാവില്ല. അതിനാല്‍ ഭാവിയില്‍ വാര്‍ഡില്‍ മാറ്റം വന്നാലും കെട്ടിട നമ്പര്‍ മാറ്റമില്ലാതെ തുടരും. കെട്ടിടങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കോഡ് ആണ് സ്ഥിര നമ്പറാക്കി മാറ്റുക.

കെ സ്മാര്‍ട്ടിന്റെ ഭാഗമായി 87 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലുമാണ് നിലവില്‍ കെട്ടിടങ്ങള്‍ക്കു തിരിച്ചറിയില്‍ കോഡുള്ളത്. 941 പഞ്ചായത്തുകളില്‍ കോഡുകള്‍ സജ്ജമാക്കിയ ശേഷമേ സ്ഥിര നമ്പര്‍ നല്‍കുന്ന നടപടികളിലേയ്ക്ക് കടക്കൂ.

Leave a Reply

Your email address will not be published.

Previous Story

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

Next Story

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി