വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നോട്ട്സ് അടക്കമുള്ള പഠന വിവരങ്ങൾ ഇവയിലൂടെ കൈമാറുന്നതാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ബാലാവകാശ കമ്മീഷൻ്റെ ഇടപെടലിനെത്തുടർന്നാണ് നടപടി. കോവിഡ് നാളുകളിൽ ഓൺലൈൻ പഠനം നടന്നുവെങ്കിലും ഇപ്പോൾ നേരിട്ടാണ് ക്ലാസുകളെന്നും, സമൂഹ മാധ്യമങ്ങളിലൂടെയുള്ള നോട്ട്സ് കൈമാറൽ കുട്ടികൾക്ക് ഇവ ഓർത്തിരിക്കാനും, ശരിയായി മനസിലാക്കാനും ഗുണകരമല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഈ രീതി കുട്ടികൾക്ക് അമിത ഭാരവും, പ്രിൻ്റ് എടുത്ത് പഠിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published.

Previous Story

സന്നിധാനത്ത് തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ തടയാൻ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പൂർണ്ണ സജ്ജം

Next Story

മാനസ കക്കയത്തിന്റെ ഏഴാമത് കവിതാപുരസ്കാരം റംഷാദ് അത്തോളിക്ക്

Latest from Main News

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന പക്ഷികളെ കടത്താൻ ശ്രമിച്ച മലയാളി കുടുംബം പിടിയിൽ. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും