പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്‍റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ കെട്ടിടം നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടര്‍ന്ന് രജിസ്ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ തച്ചന്‍കുന്നില്‍ പയ്യോളി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലം ട്രഷറി നിര്‍മ്മാണത്തിനായി വിട്ടുനല്‍കുന്നതിന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് 20/11/24 തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ സ്ഥലത്ത് സബ് ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് പെര്‍മിസീവ് സാങ്ഷന്‍ നല്‍കുന്നതിന് തീരുമാനമായത്. തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാനും സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം നവംബര്‍ 22 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും.

തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യോഗത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ ഐ.എ.എസ്, ട്രഷറി ഡയറക്ടര്‍ സാജന്‍.വി, രജിസ്ട്രേഷന്‍ വകുപ്പ് ജോയിന്റ് ഐ.ജി സജന്‍കുമാര്‍, ടാക്സസ് വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ് , മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. കൊയിലാണ്ടി സബ് ട്രഷറിയ്ക്ക് ബജറ്റിൽ അനുവദിച്ച 2 കോടി രൂപയുടെ പ്രവർത്തിൽ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ എച്ച് എൽ എൽ നിർവ്വഹിക്കും . ഇതിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായ നിർമ്മാണ ഉദ്ഘാടനം അടുത്ത ദിവസം നടക്കും.

Leave a Reply

Your email address will not be published.

Previous Story

സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

Next Story

കാപ്പാട് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആയി അനിൽകുമാർ പാണലിൽ ചുമതലയേറ്റു

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്