സഞ്ചാരികളെ വരൂ……………… അകലാപ്പുഴയിൽ ബോട്ട് യാത്ര നടത്താന്‍

/

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴയില്‍ ബോട്ടില്‍ കയറി ഉല്ലാസയാത്ര നടത്താന്‍ നൂറ് കണക്കിനാളുകള്‍ എത്തുന്നു. നവംബര്‍ മുതല്‍ മെയ് അവസാനം വരെയാണ് ഉല്ലാസ ബോട്ടുകാരുടെ പ്രധാന സീസണ്‍. ഓണത്തോടനുബന്ധിച്ചും ധാരാളം പേര്‍ അകലാപ്പുഴയില്‍ എത്തിയിരുന്നു.
സ്‌കൂളുകളും കോളേജുകളും വിനോദയാത്രകള്‍ സംഘടിപ്പിച്ചു തുടങ്ങിയതോടെ ദൂര ദിക്കുകളില്‍ നിന്നും ധാരാളം ടൂറിസ്റ്റ് ബസ്സുകള്‍ പുറക്കാട് അകലാപ്പുഴ തീരത്ത് എത്തുന്നുണ്ട്. ഗോവിന്ദ മോനോന്‍ കെട്ട് ഭാഗത്തും നടക്കല്‍ ഭഗത്ത് നിന്നും യാത്രക്കാര്‍ക്ക് ഉല്ലാസ ബോട്ടില്‍ കയറാം. പത്ത് മുതല്‍ 15 പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ചെറു ശിക്കാര ബോട്ടില്‍ കയറാന്‍ മണിക്കൂറിന് 1500 രൂപയാണ് ചാര്‍ജ്. 30 പേര്‍ക്ക് കയറാവുന്ന ബോട്ടിന് 2000, 2500 രൂപയും, 50 പേര്‍ക്ക് പോകാന്‍ കഴിയുന്ന വലിയ ബോട്ടില്‍ കയറാന്‍ മണിക്കൂറിന് 3000 രൂപയുമാണ് ചാര്‍ജ്.  ഇത്തരം ബോട്ടുകളില്‍ ബാത്ത് റും സൗകര്യമടക്കമുണ്ട്. ഹൗസ് ബോട്ടുകളില്‍ കയറാന്‍ 5000 രൂപവരെയാണ് ചാര്‍ജ്.

ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും നല്ല തിരക്കാണെന്ന് ബോട്ട് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. കോഴിക്കോട് ജില്ലയ്ക്ക് പുറമെ ഇതര ജില്ലകലില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും ധാരാളം പേര്‍ ഇവിടെ എത്തുന്നുണ്ട്. മുന്‍കൂട്ടി ബുക്കിങ്ങ് നടത്താനും സൗകര്യമുണ്ട്. വിവാഹ സല്‍ക്കാരം, മൈലാഞ്ചി കല്യാണം, മഞ്ഞ കല്യാണം, റസിഡന്‍സ് അസോസിയേഷനുകളുടെ വാര്‍ഷികാഘോഷം എന്നിവയെല്ലാം ബോട്ടില്‍ നടത്തുന്നുണ്ട്. രണ്ട് നിലകളുളള ഹൗസ് ബോട്ടുകളും, ശിക്കാര ബോട്ടുകളും ഇവിടെയുണ്ട്. അകലാപ്പുഴ പ്രധാനപ്പെട്ട ഹൗസ് ബോട്ട് നിര്‍മ്മാണ കേന്ദ്രം കൂടിയാണ്.
കൊയിലാണ്ടി വടകര റൂട്ടില്‍ കൊല്ലം ആനക്കുളത്ത് നിന്ന് മുചുകുന്ന് റോഡ് വഴിയും തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍ നിന്ന് പുറക്കാട് റോഡ് വഴിയും നന്തിയില്‍ നിന്ന് പുറക്കാട് റോഡ് വഴിയും അകലാപ്പുഴയില്‍ എത്താം.

Leave a Reply

Your email address will not be published.

Previous Story

മൗലാന അബുൽ കലാം ആസാദിന്റെ നൂറ്റി മുപ്പത്തിയാറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു

Next Story

കൂമുള്ളി വടക്കയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത