വിയ്യൂർ വീക്ഷണം കലാവേദിയിൽ മുചുകുന്ന് ശ്യാമിലി പ്രവീൺ എഴുതിയ ആഗ്നേയി എന്ന നോവൽ പ്രകാശനം കൊടക്കാട് കരുണൻ നിർവഹിച്ചു. ഒപ്പം ഡോക്ടറേറ്റ് നേടിയ പാവണ്ടൂർ എച്ച്. എസ്.എസ് അധ്യാപിക എം.പി ലതിക പ്രേം നെ ആദരിച്ചു. ചടങ്ങിൽ ഷാജി മാസ്റ്റർ കീഴരിയൂർ സുധീഷ് നടുവത്തൂർ, ധനീഷ് ശ്രെയസ് ദീപ സുനിൽ എന്നിവർ സംസാരിച്ചു. ഉപഹാരങ്ങൾ ഏറ്റുവാങ്ങിയ ഡോ. ലതിക പ്രേം നോവലിസ്റ്റ്, ശ്യാമിലി പ്രവീൺ എന്നിവർ നന്ദി പ്രകടിപ്പിച്ചു.











