മൗലാന അബുൽ കലാം ആസാദിന്റെ നൂറ്റി മുപ്പത്തിയാറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു

/

നവംബർ മാസം 11ാം തിയ്യതി മൗലാന അബുൽ കലാം ആസാദിന്റെ നൂറ്റി മുപ്പത്തിയാറാം ജന്മവാർഷിക ദിനമാണ്. ശ്രീ. എം എം ഹസ്സൻ ചെയർമാനായ മൗലാന ആസാദ് മെമ്മോറിയൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൗലാന ആസാദിന്റെ സംഭാവനകൾ സമുചിതമായി അനുസ്മരിക്കുകയാണ്.

നവംബർ 11 തിങ്കൾ രാവിലെ 10 മണിക്ക് ‘ഇന്ത്യൻ മതേതരത്വം – ഒരു പതിറ്റാണ്ടിന്റെ പോറലുകൾ’ എന്ന വിഷയത്തിൽ കെ.പി കേശവമേനോൻ ഹാൾ, കോഴിക്കോട് വെച്ച്  സെമിനാർ നടത്തുന്നു. സെമിനാറിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ നിർവ്വഹിക്കും. മൗലാന ആസാദ് മെമ്മോറിയൽ ഫൗണ്ടേഷൻ ചെയർമാൻ എം.എം. ഹസ്സൻ അദ്ധ്യക്ഷത വഹിക്കും. ശ്രീ. എം.കെ. രാഘവൻ എം.പി, ശ്രീ. എം.വി. ശ്രേയംസ്കുമാർ, ശ്രീ. സിപി ജോൺ, അഡ്വ. കെ. പ്രവീൺകുമാർ, ശ്രീ. ഹുസൈൻ മടവൂർ, ശ്രീ. കെവി മനോജ്, അഡ്വ. കെ. ജയന്ത് , പി . എം നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി.അബു തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

 

Leave a Reply

Your email address will not be published.

Previous Story

മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന 19 കാരനെ കൊയിലാണ്ടി പോലീസ് പിടികൂടി

Next Story

സഞ്ചാരികളെ വരൂ……………… അകലാപ്പുഴയിൽ ബോട്ട് യാത്ര നടത്താന്‍

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത