കൊയിലാണ്ടി..: പോലീസി ന്റെതന്ത്രപരമായ നീക്കത്തിൽ മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന 19 കാരനെ കൊയിലാണ്ടി പോലീസ് പിടികൂടി. താനൂർ റെയിൽവെസ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പോകവെയാണ് മിഹാൽ 19 ആണ് പോലീസിന്റെ പിടിയിലായത്..ഞായറാഴ്ച പുലർച്ചെ പുലർച്ചെ 4മണിയോടെ കൊയിലാണ്ടിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സിഐ. ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തി ന്റെതന്ത്രപരമായ നീക്കത്തിലാണ് പിടികൂടിയത്. എസ്.ഐ മണി, എസ്.സി.പി.ഒ.ഗംഗേഷ് തുടങ്ങിയവർസംഘത്തിലുണ്ടായിരുന്നു. നിരവധി കേസ്സുകളിൽ പ്രതിയാണ് ഇപ്പോൾ പയ്യോളി ഭജനമഠത്തിനടുത്താണ് താമസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ടു ചെയ്തു.








